Friday 13 May 2022 04:59 PM IST : By സ്വന്തം ലേഖകൻ

ഒരിക്കൽ കഴിച്ചാൽ പിന്നെ മറക്കിലിതിന്റെ രുചി, തയാറാക്കാം ബട്ടർ പനീർ!

paneer butter

ബട്ടർ പനീർ

1.പനീർ – അരക്കിലോ, ചതുരക്കഷണങ്ങളായി മുറിച്ചത്

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എണ്ണ – മൂന്നു വലിയ സ്പൂൺ

4.വെണ്ണ – അഞ്ചു വലിയ സ്പൂൺ

5.വഴനയില – ഒന്ന്

6.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

7.പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

8.തക്കാളി പേസ്‌റ്റ് – അരക്കപ്പ്

9.ഗരംമസാലപ്പൊടി – ഒ‌രു ചെറിയ സ്പൂൺ

കസൂരി മേത്തി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

10.കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ, കുതിർത്ത് അരച്ചത്

11.ഫ്രെഷ് ക്രീം – കാൽ കപ്പ്

12.മല്ലിയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙പനീർ കഷണങ്ങൾ ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി വയ്ക്കുക. ഒരു നോൺസ്‌റ്റിക് പാനിൽ‌ എണ്ണയൊഴിച്ചു പനീർ കഷണങ്ങൾ മൊരിയിച്ചു മാറ്റി വയ്ക്കുക.

∙ഒരു പാനിൽ വെണ്ണ ഉരുക്കി വഴനയില ചേർക്കുക.

∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം പച്ചമുളകും ചേർത്തു വഴറ്റണം.

∙സവാള ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ തക്കാളി പേസ്‌റ്റ് ചേർത്തു തിളപ്പിക്കുക.

∙ഇതിലേക്ക് ഒമ്പതാമത്തെ ചേരുവ ചേർത്തു വീണ്ടും തിളയ്ക്കുമ്പോൾ കശുവണ്ടിപ്പരിപ്പ് അരച്ചതും ചേർത്തിളക്കുക.

∙ഇതിലേക്കു പനീർ ചേർത്ത് അഞ്ചാറു മിനിറ്റ് തിളപ്പിച്ച ശേഷം ഫ്രെഷ് ക്രീമും മല്ലിയിലയും ചേർത്ത് ഒന്നു തിളപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങി ചപ്പാത്തിക്കൊപ്പം വിളമ്പാം.