Tuesday 28 June 2022 12:21 PM IST : By സ്വന്തം ലേഖകൻ

ചോറിനു കൂട്ടാന്‍ ഞൊടിയിടയിൽ തയാറാക്കാം കാപ്സിക്കം മസാല ഫ്രൈ!

capsicum

കാപ്സിക്കം മസാല ഫ്രൈ

1.കാപ്സിക്കം – 100 ഗ്രാം

2.വെളുത്തുള്ളി – അഞ്ച് അല്ലി

പെരുംജീരകം – രണ്ടു നുള്ള്

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കാപ്സിക്കം കഷണങ്ങളാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മിക്സിയിൽ അരയ്ക്കുക.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, അരപ്പു വഴറ്റണം. ഇതിലേക്ക് കാപ്സിക്കം ചേർത്തു വീണ്ടും വഴറ്റണം. അൽപം വെള്ളം ഒഴിച്ച് ഒന്നു കൂടി വഴറ്റി അടുപ്പിൽ നിന്നു വാങ്ങി ചൂടോടെ വിളമ്പാം.