Saturday 27 February 2021 11:59 AM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തമായ രുചിയിൽ തീയൽ, തയാറാക്കാം കശുവണ്ടിപ്പരിപ്പ് തീയൽ!

theeyal

കശുവണ്ടിപ്പരിപ്പ് തീയൽ

1.കശുവണ്ടിപ്പരിപ്പ് – 250 ഗ്രാം

2.വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ

3.തേങ്ങാക്കൊത്ത് – രണ്ടു വലിയ സ്പൂൺ

4.ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്

5.തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്

6.മഞ്ഞൾപ്പൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

7.വെള്ളം – മൂന്നു കപ്പ്

8.പച്ചമുളക് – രണ്ട്, രണ്ടായി പിളർന്നത്

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

9.ഗരംമസാലപ്പൊടി – ഒന്നര ചെറിയ സ്പൂണ്‍

10.വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

11.കടുക് – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – ഒന്ന്, വട്ടത്തിലരിഞ്ഞത്

വറ്റൽമുളക് – രണ്ട്, ഓരോന്നും രണ്ടാക്കിയത്

കറിവേപ്പില – ഒരു ‌തണ്ട്

പാകം ചെയ്യുന്ന വിധം

∙കശുവണ്ടിപ്പരിപ്പ് എട്ടു മണിക്കൂർ കുതിർത്തു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി തേങ്ങാക്കൊത്തു ചേർത്തു ഗോൾഡൻ നിറത്തിൽ വറുത്തുകോരുക.

∙ഇതേ എണ്ണയിൽ ചുവന്നുള്ളി വഴറ്റി മാറ്റി വയ്ക്കുക.

∙പാനിൽ തേങ്ങ ചുരണ്ടിയതു ചേർത്തു വറുക്കുക. ഇളം ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കി ഒരു മിനിറ്റിനു ശേഷം വാങ്ങുക. ചൂടാറിയ ശേഷം മയത്തിൽ അരച്ചു വയ്ക്കുക.

∙അരപ്പും വെള്ളവും നന്നായി യോജിപ്പിച്ചു ചട്ടിയിലാക്കി തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ കശുവണ്ടിപ്പരിപ്പും ചുവന്നുള്ളിയും തേങ്ങാക്കൊത്തും എട്ടാമത്തെ ചേരുവയും ചേർത്തു വേവിക്കുക.

∙വെന്തു കഴിയുമ്പോൾ ഗരംമസാലപ്പൊടി ചേർത്തിളക്കി വാങ്ങുക.

∙വെളിച്ചെണ്ണയിൽ കടുക്, ചുവന്നുള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ചു കറിയിലൊഴിക്കുക.