Friday 19 November 2021 02:20 PM IST : By Jyothi Padmakumar

കോളിഫ്‌ളവർ ഒരിക്കലെങ്കിലും ഇങ്ങനെ തയാറാക്കി നോക്കണം, സൂപ്പർ ടേസ്‌റ്റാണ്!

caulid

കോളിഫ്‌ളവർ കറി

1.കോളിഫ്‌ളവർ – അരക്കിലോ

2.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

3.തേങ്ങ ചിരകിയത് – കാൽ കപ്പ്

4.എണ്ണ – ആവശ്യത്തിന്

5.സവാള നീളത്തിലരിഞ്ഞത് – ഒന്ന്

6.വെളുത്തുള്ളി ചതച്ചത് – അഞ്ച് അല്ലി

പച്ചമുളക് ചതച്ചത് – മൂന്ന്

7.തക്കാളി അരിഞ്ഞത് – രണ്ട്

8.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

9.ഉപ്പ്, വെള്ളം – പാകത്തിന്

10.എണ്ണ – ഒരു വലിയ സ്പൂൺ

11.ചുവന്നുള്ളി അരിഞ്ഞത് – ആറ്

12.കറിവേപ്പില – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙കോളിഫ്‍ളവർ അടർത്തിയെടുത്ത് ചെറുചൂടുവെള്ളത്തിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു 15 മിനിറ്റ് വച്ചശേഷം കഴുകിയെടുക്കുക.

∙തേങ്ങ ചിരവിയത് ബ്രൗൺനിറം ആകുംവരെ വറുക്കുക. ഇതു ചൂടാറിയ ശേഷം അരച്ചു വയ്ക്കുക.

∙ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം വെളുത്തുള്ളിയും പച്ചമുളകും ചേർത്തു വഴറ്റുക.

∙ഇതിൽ തക്കാളി ചേർത്തു വഴറ്റിയശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും കോളിഫ്‌ളവറും ചേർക്കുക.

∙പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് അടച്ചുവച്ചു വേവിക്കുക.

∙വെന്തശേഷം തേങ്ങ അരച്ചു ചേർക്കുക. തീ അണച്ച് ഉള്ളിയും കറിവേപ്പിലയും വഴറ്റി കറിയിൽ ചേർത്ത് ഉപയോഗിക്കാം.