Saturday 21 November 2020 02:02 PM IST : By സ്വന്തം ലേഖകൻ

ചോറിനോപ്പം അല്പം കോളിഫ്ളവർ അച്ചാർ ഉണ്ടെങ്കിൽ വയറു നിറയുന്നതറിയില്ല!

caulio

കോളിഫ്ളവർ അച്ചാർ

1.കോളിഫ്ളവർ – ഒരു ചെറുത്

2.എണ്ണ – രണ്ടു–മൂന്നു വലിയ സ്പൂൺ

3.കടുക് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

4.ഉലുവാപ്പൊടി – ഒരു ചെറിയ സ്പൂൺ

5.ചുവന്നുള്ളി – ഒരു കൈക്കുമ്പിൾ നിറയെ

വെളുത്തുള്ളി – ഒരു കൈക്കുമ്പിൾ നിറയെ

6.പച്ചമുളക് – ആറ്, ഓരോന്നും നാലായി മുറിച്ചത്

7.വിനാഗിരി – അരക്കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • കോളിഫ്ളവർ വൃത്തിയാക്കി കഴുകി, ചെറിയ പൂക്കളായി അടർത്തി വയ്ക്കുക.

  • എണ്ണ ചൂടാക്കി കടുകും ജീരകവും മൂപ്പിച്ച ശേഷം ഉലുവാപ്പൊടി ചേർത്തിളക്കണം.

  • ഇതിലേക്കു ചുവന്നുള്ളിയും വെളുത്തുള്ളിയും തൊലി കളഞ്ഞു മുഴുവനോടെയും പച്ചമുളക് അരിഞ്ഞതും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

  • ഇതിൽ തയാറാക്കി വച്ചിരിക്കുന്ന കോളിഫ്ളവറും ഉപ്പും ചേർത്തു വീണ്ടും ഒരു മിനിറ്റ് വഴറ്റണം. കോളിഫ്ളവർ അധികം വെന്തുപോകാതെ കരുകരുപ്പായി ഇരിക്കണം.

  • ഇതിലേക്കു വിനാഗിരിയും ഉപ്പും ചേർത്തിളക്കി ഒന്നു ചൂടാകുമ്പോൾ

    ഉപ്പു പാകത്തിനാക്കി വാങ്ങുക.

  • ചൂടാറിയശേഷം കുപ്പിയിലാക്കി ഒരു ദിവസത്തിനുശേഷം ഉപയോഗിക്കാം.