Monday 09 December 2024 03:10 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം കഴിക്കാം ചീര അവിയൽ, കിടിലൻ വിഭവം!

cheera aviyal

ചീര അവിയൽ

1.ചുവന്ന ചീര – ഒരു പിടി

2.പച്ചമാങ്ങ – ഒന്നന്റെ പകുതി, നീളത്തിൽ അരിഞ്ഞത്

മുരിങ്ങയ്ക്ക – ഒന്ന്, നീളത്തിൽ അരിഞ്ഞത്

ഉപ്പ് – പാകത്തിന്

3.തേങ്ങ ചിരകിയത് – അരക്കപ്പ്

ജീരകം – അര ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്

ചുവന്നുള്ളി – രണ്ട്

4.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചുവന്ന ചീര അൽപം വലുപ്പത്തിൽ അരിഞ്ഞു വയ്ക്കണം.

∙മൺചട്ടിയിൽ ചീരയും രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു വേവിക്കുക.

∙മൂന്നാമത്തെ ചേരുവ ചതച്ചതും ചേർത്തിളക്കി വേവിക്കുക.

∙വെളിച്ചെണ്ണ ചേർത്തിളക്കി വാങ്ങാം.