Saturday 16 April 2022 11:46 AM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം ചൂടോടെ വിളമ്പാം ചേന മെഴുക്കുപുരട്ടി, ഈസി റെസിപ്പി!

chena

ചേന മെഴുക്കുപുരട്ടി

1.ചേന – 300 ഗ്രാം, നീളത്തിൽ കനം കുറച്ച് അരിഞ്ഞത്

ഉപ്പ്, വെള്ളം – പാകത്തിന്

2.എണ്ണ – നാലു വലിയ സ്പൂൺ

3.കറിവേപ്പില – അഞ്ച് ഇതൾ

4.വെളുത്തുള്ളി – ഒരു കുടം

5.മുളകുപൊടി – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒന്നര വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചേന ഉപ്പും നികക്കെ വെള്ളവും ചേർത്തു പകുതി പാകം വേവിക്കുക. അധികമുള്ള വെള്ളം കളഞ്ഞ ശേഷം മാറ്റി വയ്ക്കണം.

∙ചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പില ചേർത്ത ശേഷം വെളുത്തുള്ളി ചേർത്തു മൂപ്പിക്കുക.

∙ഇതിലേക്ക് ചേനയും മുളകുപൊടിയും കുരുമുളകുപൊടിയും ചേർത്തു നന്നായി വരട്ടിയെടുക്കുക.

∙ചോറിനൊപ്പം ചൂടോടെ വിളമ്പാം.