Monday 01 July 2024 12:35 PM IST : By സ്വന്തം ലേഖകൻ

സ്നാക്കായും സ്‌റ്റാർട്ടറായും വിളമ്പാം ചില്ലി പൊട്ടേറ്റോ, ഈസി റെസിപ്പി ഇതാ!

chilliiipot

ചില്ലി പൊട്ടേറ്റോ

1.ഉരുളക്കിഴങ്ങ് – മൂന്ന്

2.മൈദ – രണ്ടു വലിയ സ്പൂൺ

കോൺഫ്‌ളോർ – രണ്ടു വലിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

സോഡ – അരക്കപ്പ്

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

4.വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞച്

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

5.സോയ സോസ് – ഒരു ചെറിയ സ്പൂൺ

ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

ചില്ലി സോസ് – ഒരു വലിയ സ്പൂൺ

ഷെസ്വാൻ സോസ് – ഒരു വലിയ സ്പൂൺ

വെള്ളം – കാൽ കപ്പ്

6.പഞ്ചസാര – ഒരു ചെറിയ സ്പൂൺ

സ്‌പ്രിങ് അണിയൻ അരിഞ്ഞത് – ഒരു വലിയ സ്പൂൺ

7.വെളുത്ത എള്ള് – ഒരു ചെറിയ സ്പൂൺ

സ്പ്രിങ് അണിയൻ അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ഉരുളക്കിഴങ്ങു തൊലി കളഞ്ഞു കാലിഞ്ചു വലുപ്പത്തിൽ നീളത്തിൽ അരിഞ്ഞു വയ്ക്കണം.

∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ബാറ്റർ തയാറാക്കുക.

∙ഉരുളക്കിഴങ്ങു കഷണങ്ങൾ ബാറ്ററിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കി തിളപ്പിക്കുക.

∙കുറുകി വരുമ്പോൾ വറുത്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേർത്തിളക്കണം.

∙ആറാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.

∙എള്ളും സ്പ്രിങ് അണിയനും കൊണ്ട് അലങ്കരിച്ചു വിളമ്പാം.