Tuesday 15 December 2020 05:03 PM IST : By Beena Mathew

ചപ്പാത്തിക്കൊപ്പം കഴിക്കാം ചുരയ്ക്ക കടലപ്പരിപ്പു കറി!

ch

ചുരയ്ക്ക കടലപ്പരിപ്പു കറി

1.കടലപ്പരിപ്പ് – ഒരു കപ്പ്

‍ ചുരയ്ക്ക ഒരിഞ്ചു വലുപ്പത്തിൽ കഷണങ്ങളാക്കിയത് – 250 ഗ്രാ‌ം

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി – അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി, പൊടിയായി അരിഞ്ഞത്

പച്ചമുളക് – മൂന്ന്, അരി കളഞ്ഞു നീളത്തിൽ അരിഞ്ഞത്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ്, വെള്ളം – പാകത്തിന്

‌2.നെയ്യ് – ഒന്നര വലിയ സ്പൂൺ

3.ജീരകം – മുക്കാൽ ചെറിയ സ്പൂൺ

4.കായംപൊടി – ഒരു നുള്ള്

5.തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

6.കാശ്മീരി മുളകുപൊടി – അര ചെറിയ സ്പുൺ

7.മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു കുക്കറിൽ വേവിച്ചു ചെറുതായി ഉടച്ചു വയ്ക്കുക.

  • പാനിൽ നെയ്യ് ചൂടാക്കി ജീരകം മൂപ്പിച്ച ശേഷം കായംപൊടിയും ചേർത്തിളക്കുക.

  • ഇതിലേക്കു തക്കാളി ചേർത്തു വഴറ്റി മുളകുപൊടിയും ചേർത്തിളക്കി വഴറ്റി വാങ്ങി വയ്ക്കുക.

  • വിളമ്പാനുള്ള പാത്രത്തിൽ വേവിച്ചുടച്ച കറി ഒഴിച്ച് അതിനു മുകളിൽ തക്കാളി മിശ്രിതം ഒഴിച്ച് മല്ലിയില അരിഞ്ഞതു കൊണ്ട് അലങ്കരിച്ചു വിളമ്പുക.