Tuesday 14 June 2022 12:36 PM IST : By സ്വന്തം ലേഖകൻ

അഞ്ചു മിനിറ്റിൽ ഒരു കലക്കൻ റെസിപ്പി, കോക്കനട്ട് കൂൺ ഫ്രൈ!

mushroommm

കോക്കനട്ട് കൂൺ ഫ്രൈ

1.കൂൺ – അഞ്ച്

2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അൽപം

ഉപ്പ് – ആവശ്യത്തിന്

3.വെളിച്ചെണ്ണ – ആവശ്യത്തിന്

4.തേങ്ങ, ചെറുതായി കൊത്തി അരിഞ്ഞത് – രണ്ടു സ്പൂൺ

5.ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – മൂന്ന്

പാകം ചെയ്യുന്ന വിധം

∙കൺ കഴുകി നീളത്തിൽ അരിഞ്ഞു രണ്ടാമത്തെ ചേരുവ ചേർത്ത് ഇളക്കി വയ്്ക്കുക.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് തേങ്ങയിട്ട് മൂപ്പിച്ചശേഷം ചുവന്നുള്ളി ചേർത്തു വഴറ്റുക.

∙ഇതിലേക്ക് കൂണും ആവശ്യത്തിനു വെള്ളവും ചേർത്തു വേവിച്ചു കുഴമ്പു രൂപത്തിലാക്കുക.

∙ചൂടോടെ ഉപയോഗിക്കാം.