Saturday 06 March 2021 12:15 PM IST : By Vanitha Pachakam

ഉഴുന്നും രാജ്മയും ഉപയോഗിച്ചു തയാറാക്കാം രുചിയൂറും ദാൽ മഖനി!

daal

ദാൽ മഖനി

1. ഉഴുന്ന് - അരക്കപ്പ്

രാജ്മ - രണ്ടു വലിയ സ്പൂൺ

2. വെള്ളം - മൂന്നു കപ്പ്‌

മുളകുപൊടി - അര ചെറിയ സ്പൂൺ

ഇഞ്ചി - ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

3. എണ്ണ - ഒരു വലിയ സ്പൂൺ

വെണ്ണ - മൂന്നു വലിയ സ്പൂൺ

4. ജീരകം - ഒരു ചെറിയ സ്പൂൺ

5. ഇഞ്ചി - ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി - ആറ് അല്ലി, പൊടിയായി അരിഞ്ഞത്

സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്

6. പച്ചമുളക് - രണ്ട്, അറ്റം പിളർന്നത്

തക്കാളി - രണ്ട് ഇടത്തരം, പൊടിയായി അരിഞ്ഞത്

7. മുളകുപൊടി - അര ചെറിയ സ്പൂൺ

8. ഗരംമസാലപ്പൊടി - ഒരു ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഉഴുന്നും രാജ്മയും ഒരുമിച്ചാക്കി കഴുകിയ ശേഷം മൂന്നു കപ്പ് വെള്ളം ഒഴിച്ച് ഒരു രാത്രി മുഴുവൻ കുതിർക്കണം.

∙ വെള്ളം ഊറ്റിയ ശേഷം പ്രഷർകുക്കറിലാക്കി രണ്ടാമത്തെ ചേരുവ ചേർത്തു മൂന്നു വിസിൽ വരും വരെ വേവിക്കുക.

∙ അടപ്പു തുറന്ന്, രാജ്മയുടെ വേവ് നോക്കുക. വെന്തിട്ടില്ലെങ്കിൽ വീണ്ടും വേവിക്കണം.

∙ പാനിൽ എണ്ണയും വെണ്ണയും ചൂടാക്കി ജീരകം മൂപ്പിക്കുക.

∙ നിറം മാറി വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതും സവാള അരിഞ്ഞതും ചേർത്തു വഴറ്റണം.

∙ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പച്ചമുളകും തക്കാളിയും ചേർത്തു നല്ല ചൂടിൽ വഴറ്റണം.

∙ ഇതിലേക്കു മുളകുപൊടിയും ചേർത്തു വഴറ്റി തക്കാളി നന്നായി ഉടഞ്ഞു വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ഉഴുന്നും രാജ്മയും ചേർത്തിളക്കുക. അധികം കുറുകിയാണ് ഇരിക്കുന്നതെങ്കിൽ അൽപം വെള്ളം ചേർത്തു നീട്ടിയെടുക്കാം.

∙ ഗരംമസാലപ്പൊടിയും പാകത്തിനുപ്പും ചേർത്തു ചെറുതീയിൽ തിളപ്പിക്കണം. ഉഴുന്നും രാജ്മയും നല്ല മൃദുവാകുമ്പോൾ വാങ്ങി ചൂടോടെ ചപ്പാത്തിക്കോ പറാത്തയ്ക്കോ ഒപ്പം വിളമ്പുക.