Wednesday 16 June 2021 12:33 PM IST : By Vanitha Pachakam

രുചിയൂറും വെജിറ്റബിൾ ദം ബിരിയാണി, തയാറാക്കാം ഈസിയായി!

bir

വെജിറ്റബിൾ ദം ബിരിയാണി

1. ബസ്മതി അരി - 400 ഗ്രാം

2. കാരറ്റ് - 100 ഗ്രാം

ബീൻസ് - 125 ഗ്രാം

ഉരുളക്കിഴങ്ങ് - 80 ഗ്രാം

3. കോളിഫ്‌ളവർ - 50 ഗ്രാം

4. പച്ച ഏലയ്ക്ക - നാല്

ഗ്രാമ്പൂ - എട്ട്

വഴനയില - നാല്

കറുവാപ്പട്ട - രണ്ടു തണ്ട്

ജാതിപത്രി - നാല്

ഏലയ്ക്ക - നാല്

5. ഉപ്പ് - പാകത്തിന്

നാരങ്ങനീര് - ഒരു ചെറിയ സ്പൂൺ

6. എണ്ണ - 150 മില്ലി

7. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - നാലു ചെറിയ സ്പൂൺ

8. പിരിയൻ മുളകുപൊടി - രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി - ഒരു ചെറിയ സ്പൂൺ

തൈര് - 200 ഗ്രാം

9. ജാതിപത്രി - എലയ്ക്കാപ്പൊടി - ഒരു ചെറിയ സ്പൂൺ

സവാള വറുത്തത് - 100 ഗ്രാം

പുതിനയില അരിഞ്ഞത് - നാലു ചെറിയ സ്പൂൺ

മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

10. നെയ്യ് - 200 മില്ലി

കുങ്കുമപ്പൂവ് - ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ അരി കഴുകി ഒരു മണിക്കൂർ കുതിർത്തു വയ്ക്കണം.

∙ കാരറ്റും ബീൻസും ഉരുളക്കിഴങ്ങും ചെറിയ ചതുരക്കഷണങ്ങളാക്കുക. കോളിഫ്‌ളവർ ചെറിയ പൂക്കളായി അടർത്തണം.

∙ ഒരു വലിയ പാത്രത്തിൽ നാലാമത്തെ ചേരുവയുടെ പകുതി ചേർത്തു വെള്ളം തിളപ്പിച്ച ശേഷം ഉപ്പും നാരങ്ങാനീരും ചേർത്തിളക്കുക.

∙ തിളയ്ക്കുമ്പോൾ അരി ചേർത്തു മുക്കാൽ വേവിൽ വേവിച്ചൂറ്റി വയ്ക്കണം.

∙ ഒരു പാനിൽ എണ്ണ ചൂടാക്കി ബാക്കിയുള്ള നാലാമത്തെ ചേരുവ ചേർത്തു മൂപ്പിച്ച ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഏതാനും സെക്കൻഡ് വഴറ്റുക.

∙ ഇതിൽ എട്ടാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.

∙ തയാറാക്കിയ പച്ചക്കറികൾ ചേർത്തിളക്കി വേവിച്ച ശേഷം അടുപ്പിൽ നിന്നു വാങ്ങി വയ്ക്കണം.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ പച്ചക്കറി മസാല നിരത്തി, അതിനു മുകളിൽ വേവിച്ച ചോറും നിരത്തുക. ഇതിനു മുകളിൽ ഒമ്പതാമത്തെ ചേരുവയുടെ പകുതിയും നെയ്യും കുങ്കുമപ്പൂവും വിതറുക. പാത്രം അടച്ച്, മൈദമാവു കുഴച്ചതു കൊണ്ട് ഒട്ടിച്ച് 10-15 മിനിറ്റ് ദം വയ്ക്കുക.

∙ പിന്നീട് തുറന്നു വിളമ്പാനുള്ള പാത്രത്തിലാക്കി, ബാക്കിയുള്ള ഒമ്പതാമത്തെ ചേരുവ വിതറി അലങ്കരിച്ചു വിളമ്പാം.