Saturday 02 July 2022 02:46 PM IST : By സ്വന്തം ലേഖകൻ

ഈസി പനീർ ഫ്രൈ, പനീർ ഇഷ്ടമില്ലാത്തവർ പോലും കഴിച്ചുപോകും രുചി!

paneeertt

ഈസി പനീർ ഫ്രൈ

1.ഒരിഞ്ചു കനമുള്ള പനീർ ക്യൂബ്സ് – 200 ഗ്രാം

2.ഗരംമസാല – അര ചെറിയ സ്പൂൺ

3.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

4.ചിക്കൻ മസാല – ഒരു ചെറിയ സ്പൂൺ

5.ഉപ്പ് – പാകത്തിന്

6.സവാള – മൂന്ന്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്

7.എണ്ണ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙രണ്ടു മുതൽ അഞ്ചുവരെയുള്ള ചേരുവകൾ അല്പം വെള്ളം ചേർത്തു കുഴമ്പു പരുവത്തിലാക്കുക. ഇതു പനീറിൽ പുരട്ടി 15 മിനിറ്റ് വയ്ക്കുക.

∙നോൺസ്‌റ്റിക് തവ ചൂടാക്കി, എണ്ണ ഒഴിച്ചു, പനീർ ചേർത്തു മെല്ലേ ഇളക്കി ഫ്രൈ ചെയ്യുക.

∙പകുതി വേവാകുമ്പോൾ സവാള ചേർത്തിളക്കുക.

∙സവാളയുടെ നിറം മാറി വരുമ്പോൾ വാങ്ങി സെർവിങ് ഡിഷിലേക്കു പകർന്നു വിളമ്പാവുന്നതാണ്.

∙വാങ്ങുന്നതിനു മുമ്പ് അര ചെറിയ സ്പൂൺ പൊടിച്ച പഞ്ചസാര ചേർത്താൽ കുട്ടികൾക്കും എരിവ് അധികം ഇഷ്ടമില്ലാത്തവർക്കും കൂടുതൽ രുചികരമാവുന്നതാണ്.