Friday 10 June 2022 03:22 PM IST : By സ്വന്തം ലേഖകൻ

ലഞ്ചിനു സ്പെഷ്യൽ പൈനാപ്പിൾ ബിരിയാണി, ഈസി റെസിപ്പി!

pinebiri

പൈനാപ്പിൾ ബിരിയാണി

1.ബസ്മതി അരി – രണ്ടു കപ്പ്

2.പൈനാപ്പിൾ – ഒന്ന്

പഞ്ചസാര – കുറച്ച്

3.ചെറിയ സോയ നഗ്ഗറ്റ്സ് – കാൽ കപ്പ്

4.സവാള – രണ്ട്

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – നാല്–അഞ്ച് അല്ലി

പുതിനയില – 10–12 ഇലകൾ

മല്ലിയില – ഒരു കെട്ടിന്റെ പകുതി

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

5.നെയ്യ്/എണ്ണ – രണ്ടു വലിയ സ്പൂൺ

6.ഗ്രാമ്പൂ – രണ്ട്

കറുവാപ്പട്ട – രണ്ടു കഷണം

വഴനയില – ഒന്ന്

തക്കോലം – ഒന്ന്

സവാള – രണ്ട്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

7.ഉപ്പ് – പാകത്തിന്

8.നെയ്യ്/എണ്ണ – രണ്ടു വലിയ സ്പൂൺ

9.ഏലയ്ക്ക – രണ്ട്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

10.തൈര് അടിച്ചത് – അരക്കപ്പ്

തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

11.ഉപ്പ് – പാകത്തിന്

ബിരിയാണി മസാലപ്പൊടി – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

‌∙അരി അര മണിക്കൂർ കുതിർത്തു വയ്ക്കണം.

∙പൈനാപ്പിൾ പൊടിയായി അരിഞ്ഞത് അൽപം പഞ്ചസാര ചേര്‍ത്തു വേവിച്ചു വയ്ക്കണം.

∙സോയ ഉപ്പിട്ട ചൂടുവെള്ളത്തിൽ 15 മിനിറ്റ് കുതിർത്തശേഷം ഊറ്റി പിഴിഞ്ഞു വറുത്തുകോരിവയ്ക്കണം.

∙നാലാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.

∙നെയ്യ് ചൂടാക്കി ആറാമത്തെ ചേരുവ ചേർത്തു രണ്ടു മിനിറ്റ് മൂപ്പിച്ചശേഷം അരി ചേർത്ത് ഇളക്കുക.

∙പാ‍കത്തിനുപ്പും വെള്ളവും ചേർത്ത് അരി വേവിക്കണം.

∙മറ്റൊരു പാനിൽ ബാക്കി നെയ്യ് ചൂടാക്കി ഒമ്പതാമത്തെ ചേരുവയും പൈനാപ്പിൾ അരിഞ്ഞതും ചേർത്തു മൂന്നു നാലു മിനിറ്റ് വഴറ്റുക.

∙ഇതിൽ അരപ്പും തക്കാളിയും തൈരും ചേർത്തു വഴറ്റുക.

∙ഇതിൽ പാകത്തിനുപ്പും ബിരിയാണി മസാലപ്പൊടിയും സോയ വറുത്തതും ചേർത്തിളക്കുക.

∙അഞ്ചു മിനിറ്റ് നന്നായി വഴറ്റിയശേഷം വേവിച്ച ചോറു ചേർത്തു കുഴഞ്ഞു പോകാതെ മെല്ലേ യോജിപ്പിച്ച് അടച്ചുവച്ചു ചെറുതീയിൽ 10 മിനിറ്റ് വേവിക്കുക.

∙കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തത്, സവാള വറുത്തത്, റൊട്ടിക്കഷണം വറുത്തത് എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.