Tuesday 15 December 2020 12:27 PM IST : By Vanitha Pachakam

ഗ്രീൻ പീസ് ഉരുളക്കിഴങ്ങ് ടിക്കി, നാലുമണിക്കൊരു കിടിലൻ സ്നാക്ക്!

green

ഗ്രീൻ പീസ് ഉരുളക്കിഴങ്ങ് ടിക്കി

1. ഉരുളക്കിഴങ്ങ് – നാല്, ഇടത്തരം

ഗ്രീൻപീസ് – മുക്കാൽ കപ്പ്

2. പച്ചമുളക് – നാല്, അരിഞ്ഞത്

മല്ലിയില – ഒരു ചെറിയ കെട്ട്

ഇഞ്ചി – ഒരിഞ്ചു കഷണം

3. ചാട്ട് മസാല – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഉരുളക്കിഴങ്ങും ഗ്രീൻപീസും പുഴുങ്ങിപ്പൊടിച്ചശേഷം യോജിപ്പിക്കുക.

∙രണ്ടാമത്തെ ചേരുവ പൊടിയായി അരിഞ്ഞതും മൂന്നാമത്തെ ചേരുവയും ചേർ‌ത്തു നന്നായി യോജിപ്പിച്ചു ചെറിയ ഉരുളകളാക്കുക.

∙ഓരോ ഉരുളയും കൈയിൽ വച്ച് ഒന്നമർത്തുക.

∙‌ചൂടായ എണ്ണയിലിട്ടു കരുകരുപ്പായി വറുത്തു കോരുക.

∙ചൂടോടെ ചട്നിക്കോ സോസിനോ ഒപ്പം വിളമ്പാം.