Friday 22 April 2022 12:43 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യം തരും തേങ്ങാപ്പാൽ റൈസ്, ഈസി ലഞ്ച് റെസിപ്പി!

rice peas

തേങ്ങാപ്പാൽ റൈസ്

1.നെയ്യ് – അൽപം

2.കറുവാപ്പട്ട, ഗ്രാമ്പൂ – പാകത്തിന്

ചുവന്നുള്ളി അരിഞ്ഞത് – പാകത്തിന്

3.പച്ചമുളക് – രണ്ട്

വെളുത്തുള്ളി – ആറ് അല്ലി

ഇഞ്ചി – ഒരു കഷണം

4.പെരുംജീരകം – ഒരു ചെറിയ സ്പൂൺ

5.ഗ്രീൻപീസ് – 100 ഗ്രാം

കാരറ്റ്, ബീൻസ് നീളത്തിൽ അരിഞ്ഞത് – രണ്ടും കൂടി ഒന്നരക്കപ്പ്

6.ബസ്മതി അരി – ഒരു കപ്പ്, വറുത്തത്

തേങ്ങാപ്പാൽ – ആറു കപ്പ്

ഉപ്പ് – പാകത്തിന്

7.സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്

ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു പ്രഷര്ഡ കുക്കറിൽ നെയ്യ് ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക. ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചതച്ചതു ചേർത്തു വഴറ്റണം. ഇളം ബ്രൗൺ നിറമാകുമ്പോൾ പെരുംജീരകം ചേർത്ത ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തിളക്കണം.

∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി കുക്കർ അടച്ചു വയ്ക്കുക. ആവി വന്ന ശേഷം വെയ്റ്റിട്ട് തീ കുറച്ച‌് 10 മിനിറ്റ് വേവിക്കുക.

∙വെന്ത ശേഷം മറ്റൊരു പാത്രത്തിലേക്കു മാറ്റി ഏഴാമത്തെ ചേരുവ വറുത്തതു മുകളിൽ വിതറി ചൂടോടെ വിളമ്പാം.