Thursday 04 March 2021 12:06 PM IST : By Shihab Karim

ലഞ്ച് ബോക്സ് രുചികരമാക്കാൻ പനീർ തവ പുലാവ്!

pulao

പനീർ തവ പുലാവ്

1.ബസ്മതി അരി വേവിച്ചത് – മൂന്നു കപ്പ്

2.എണ്ണ – രണ്ടു വലിയ സ്പൂൺ

3.ജീരകം – ഒരു ചെറിയ സ്പൂൺ

4.ഉരുളക്കിഴങ്ങ് – ഒന്ന്, വേവിച്ചു ചതുരക്കഷണങ്ങളാക്കിയത്

കോളിഫ്‌ളവർ അടർത്തിയത് – മൂന്നു വലിയ സ്പൂൺ

കാപ്സിക്കം – അഞ്ച്, അരിഞ്ഞത്

ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൺ

5.മുളകുപൊടി – ഒരു ചെറിയ സ്പൂൺ
6.പാവ് ബജി മസാല – രണ്ടു ചെറിയ സ്പൂൺ

7.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

ഉപ്പ് – പാകത്തിന്

8.ഗ്രീൻപീസ് വേവിച്ചത് – അരകപ്പ്

9.പനീർ – ഒന്നരക്കപ്പ്

10.നാരങ്ങനീര് – ഒരു വലിയ സ്പൂൺ

11.മല്ലിയില അരിഞ്ഞത് – നാലു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒരു നോൺസ്‌റ്റിക് പാനിൽ എണ്ണ ചൂടാക്കി, ജീരകം മൂപ്പിക്കുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്ത് ഇഞ്ചിയുടെ പച്ചമണം പോകുംവരെ വഴറ്റണം.

∙ഇതിൽ മുളകുപൊടി ചേർത്തു വഴറ്റിയശേഷം പാവ് ബജി മസാലയും ചേർത്തു വഴറ്റുക.

∙തക്കാളിയും ഉപ്പും ചേർത്തിളക്കി, പാത്രം അടച്ചുവച്ചു പച്ചക്കറികൾ വേവിക്കുക.

∙രണ്ടു സ്പൂൺ ഗ്രീൻപീസ് മാറ്റി വച്ച ശേഷം ബാക്കിയുള്ള ഗ്രീൻപീസും പനീറും ചേർത്തിളക്കി രണ്ടു മിനിറ്റ് അടച്ചുവച്ചു വേവിക്കുക.

∙ഇതു മെല്ലേ ഉടച്ചശേഷം അല്പം വെള്ളം ചേർത്തിളക്കുക.

∙ഇതിലേക്ക് അരിയും നാരങ്ങാനീരും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. പാത്രം വീണ്ടും അടച്ചു വച്ചു ചൂടാക്കുക.

∙മല്ലിയിലയും മാറ്റിവച്ച ഗ്രീൻപീസും കൊണ്ട് അലങ്കരിച്ചു വിളമ്പുക.