Friday 10 June 2022 04:20 PM IST : By സ്വന്തം ലേഖകൻ

നോർത്ത് ഇന്ത്യൻ രുചിയിലൊരു കോളിഫ്ളവർ റെസിപ്പി, രുചിയൂറും മലായ് ഗോബി!

malaigobi

മലായ് ഗോബി

1.കോളിഫ്‌ളവർ – ഒരു വലുത്

ഉപ്പ് – പാകത്തിന്

2.സവാള – നാല്

വറ്റൽമുളക് – ആറ്–എട്ട്

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – നാല് അല്ലി

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

3.എണ്ണ – മൂന്ന്–നാലു വലിയ സ്പൂൺ

4.തക്കാളി – നാല്, പൊടിയായി അരിഞ്ഞത്

5.കറുവാപ്പട്ട പൊടിച്ചത് – ഒരു നുള്ള്

ഏലയ്ക്ക – മൂന്ന്, പൊടിച്ചത്

ഗ്രീൻപീസ് വേവിച്ചത് – അരക്കപ്പ്

6.ഫ്രെഷ് ക്രീം – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙കോളിഫ്‌ളവറിന്റെ അടിയിലുള്ള തണ്ട് വെട്ടിക്കളഞ്ഞു മുഴുവനോടെ വച്ച് ഉപ്പു തേച്ച് പിടിപ്പിച്ചശേഷം ആവിയിൽ മുക്കാൽ വേവിക്കുക. കഷണങ്ങളാക്കിയും വേവിക്കാം.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.

∙എണ്ണ ചൂടാക്കി, അരപ്പു ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയശേഷം തക്കാളി ചേർത്തു വഴറ്റുക.

∙എണ്ണ തെളിഞ്ഞു വരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു രണ്ടു മിനിറ്റ് വഴറ്റണം.

∙ഇതിലേക്ക് ഒന്ന്–ഒന്നരക്കപ്പ് വെള്ളവും ക്രീമും ചേർത്തു ചെറുതീയിൽ ആറേഴു മിനിറ്റ് വയ്ക്കണം.

∙പാകത്തിനുപ്പും വേവിച്ച കോളിഫ്ളവറും ചേർത്തു വീണ്ടും വേവിക്കുക.

∙തക്കാളിയും സവാളയും വട്ടത്തിൽ അരിഞ്ഞത്, കശുവണ്ടിപ്പരിപ്പ് നുറുക്ക്, മല്ലിയില, പനീർ ഗ്രേറ്റ് ചെയ്തത് എന്നിവ കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം.