Tuesday 16 November 2021 01:04 PM IST : By സ്വന്തം ലേഖകൻ

ചോറിനു കൂട്ടാം രുചിയൂറും മാങ്ങാ മപ്പാസ്, ഈസി റെസിപ്പി!

mangomapp

മാങ്ങാ മപ്പാസ്

1.അധികം പുളിയിലലാത്ത മാങ്ങ – രണ്ട്, അരിഞ്ഞത്

2.ചുവന്നുള്ളി – 10, അരിഞ്ഞത്

3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

4.കടുക് – അര ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

5.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

വെജിറ്റബിൾ മസാലപ്പൊടി – രണ്ടു വലിയ സ്പൂൺ

6.അര മുറി തേങ്ങയുടെ രണ്ടാം പാൽ – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

7.അര മുറി തേങ്ങയുടെ ഒന്നാം പാൽ – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙വെളിച്ചെണ്ണ ചൂടാക്കി, കടുകും കറിവേപ്പിലയും മൂപ്പിക്കുക.

∙തീ കുറച്ചശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടിയും മസാലപ്പൊടിയും ചേർത്തു വഴറ്റണം.

∙ഇതിലേക്കു തേങ്ങയുടെ രണ്ടാം പാലും ഉപ്പും ചേർത്തു തിളയ്ക്കുമ്പോൾ അരിഞ്ഞുവച്ചിരിക്കുന്ന മാങ്ങയും ചുവന്നുള്ളിയും ഉപ്പും ചേർത്തിളക്കുക.

∙മാങ്ങാ വെന്ത ശേഷം ( അധികം വെന്തു പോകരുത്) ഒന്നാം പാലും ചേർത്തിളക്കി ചൂടാകുമ്പോൾ വാങ്ങുക. തിളയ്ക്കരുത്.