Monday 22 July 2024 03:07 PM IST : By സ്വന്തം ലേഖകൻ

സാലഡായും അച്ചാറായും കഴിക്കാവുന്ന കിടിലൻ വിഭവം, തയാറാക്കാം മാങ്ങ കിംചി!

kimchiiiii

മാങ്ങ കിംചി

1.പച്ചമാങ്ങ – ഒന്ന്

കാരറ്റ് – ഒന്ന്

റാഡിഷ് – ഒന്നിന്റെ പകുതി

സ്പ്രിങ് അണിയൻ – അഞ്ചു തണ്ട്

2.ഉപ്പ് – ഒരു വലിയ സ്പൂൺ

3.ആപ്പിള്‍ – ഒന്ന്, തൊലിയും കുരുവും കളഞ്ഞ് അരിഞ്ഞത്

സവാള – രണ്ടു ചെറുത്, അരിഞ്ഞത്

ഇഞ്ചി – ഒരിഞ്ചു കഷണം

വെളുത്തുള്ളി – അ‍ഞ്ച് അല്ലി

4.വറ്റൽമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ, പൊടിച്ചത്

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പച്ചക്കറികൾ കനം കുറച്ച് നീളത്തിൽ അരിഞ്ഞ് ഉപ്പു ചേർത്തു യോജിപ്പിച്ച് 10–15 മിനിറ്റു മാറ്റി വയ്ക്കുക.

∙ഇതു നന്നായി പിഴിഞ്ഞു വെള്ളത്തിൽ കഴുകി വെള്ളം കളഞ്ഞു വയ്ക്കണം.

∙മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചു പച്ചക്കറിയിൽ ചേർത്തു യോജിപ്പിക്കുക.

∙നാലാമത്തെ ചേരുവ ചേർത്തിളക്കി വിളമ്പാം.