Monday 18 April 2022 11:49 AM IST : By Bina Mathew

ചപ്പാത്തിക്കും ബട്ടൂരയ്ക്കും ഒപ്പം മിക്സ്ഡ് വെജിറ്റബിൾ കറി, ഈസി റെസിപ്പി!

veg

വെജിറ്റബിൾ ക‌റി

1.ഉരുളക്കിഴങ്ങ്, ബീൻസ്, കാരറ്റ്, കോളിഫ്‌ളവർ എന്നിവ കഷണങ്ങളാക്കിയത്‌ – 250 ഗ്രാം

2.എണ്ണ – രണ്ടു വലിയ സ്പൂൺ

3.ജീരകം – കാൽ ചെറിയ സ്പൂൺ

4.സവാള അരിഞ്ഞത് – അരക്കപ്പ്

5.മല്ലിപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

6.തക്കാളി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

7.വെള്ളം – അരക്കപ്പ്‌‌

പാകം ചെയ്യുന്ന വിധം

∙പച്ചക്കറികൾ പകുതി വേവിൽ ആവി കയറ്റി വയ്ക്കണം.

∙എണ്ണ ചൂടാക്കി ജീരകം മൂപ്പിച്ച ശേഷം സവാള ചേർത്തു നന്നായി വഴറ്റുക.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ അൽപം െവള്ളത്തിൽ കുതിർത്തതു ചേർത്തു വഴറ്റണം.

∙മസാല മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്തു വഴറ്റിയ ശേഷം പാകത്തിനുപ്പും വെള്ളവും ചേർത്തിളക്കുക.

∙ചെറുതീയിൽ വച്ചു തിളയ്ക്കുമ്പോൾ പച്ചക്കറികൾ ചേർത്തു നന്നായി വേവിച്ചു വാങ്ങണം.

∙ചൂടോടെ വിളമ്പാം.