Thursday 20 June 2024 11:43 AM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കും ചോറിനും ഒപ്പം കഴിക്കാൻ വെറൈറ്റി രുചിയിൽ ചെറുപയർ, മൂങ്ദാൽ മഖാനി!

moongdaalmak

മൂങ്ദാൽ മഖാനി

1.എണ്ണ – രണ്ടു വലിയ സ്പൂൺ

2.ജീരകം – ഒരു വലിയ സ്പൂൺ

3.സവാള – രണ്ട്, അരിഞ്ഞത്

4.‌ചെറുപയർ – രണ്ടു കപ്പ്, കുതിർത്തത്

5.ഉപ്പ് – പാകത്തിന്

കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

വെള്ളം – പാകത്തിന്

6.വെണ്ണ – മൂന്നു വലിയ സ്പൂൺ

7.ജീരകം – ഒരു ചെറിയ സ്പൂൺ

ഏലയ്ക്ക – മൂന്ന്

ഗ്രാമ്പൂ – നാല്

വെളുത്തുള്ളി – 1–012 അല്ലി, ചതച്ചത്

ഇഞ്ചി – രണ്ടിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

8.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

ഉപ്പ് – പാകത്തിന്

9.കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ജീരകംപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾ‌പ്പൊടി – കാൽ ചെറിയ സ്പൂൺ

10.പച്ചമുളക് – നാല്, അരിഞ്ഞത്

കട്ടത്തൈര് – ഒരു കപ്പ്

വെള്ളം – പാകത്തിന്

11.കസൂരി മേത്തി – രണ്ടു വലിയ സ്പൂൺ

വെണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി ജീരകം വഴറ്റുക.

∙സവാള ചേർത്തു വഴറ്റി കുതിർത്ത ചെറുപയറും അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.

∙മറ്റൊരു പാനിൽ വെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ വഴറ്റണം.

∙സവാളയും പാകത്തിനുപ്പും ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പൊടിയകൾ ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ പത്താമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙വേവിച്ചു വച്ചിരിക്കുന്ന ചെറുപയർ ചേർത്തിളക്കി മൂടി വച്ചു പത്തു മിനിറ്റു വേവിക്കുക.

∙കസൂരി മേത്തിയും വെണ്ണയും ചേർത്തിളക്കി വിളമ്പാം.