ADVERTISEMENT

ഓണസദ്യയിൽ എരിശ്ശേരി ഒഴിവാക്കാൻ പറ്റില്ല. എന്നും ഒരേ എരിശ്ശേരി തന്നെ ആയാൽ ബോറടിക്കില്ലേ. ഇതാ വെറൈറ്റി എരിശ്ശേരി റെസിപ്പി....

ചേരുവകൾ:

ADVERTISEMENT

∙പയറ് - ഒരു കപ്പ്

∙അമരക്കായ - 200 ഗ്രാം

ADVERTISEMENT

∙മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ

∙മുളക് പൊടി - അര ടീസ്പൂൺ

ADVERTISEMENT

∙ഉപ്പ് - പാകത്തിന്

∙നാളികേരം - അര മുറി

∙ജീരകം - കാൽ ടീസ്പൂൺ

∙ചുവന്ന - മുളക് 3 എണ്ണം

∙കടുക് - അര ടീസ്പൂൺ

∙വെളിച്ചെണ്ണ - നാല് സ്പൂൺ

തയാറാക്കേണ്ട വിധം

സ്വാദിഷ്ടമായ ഒരു എരിശ്ശേരി തയാറാക്കാം. പയറ് കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് വയ്ക്കുക. അമര കായ കഴുകി വൃത്തിയാക്കി നുറുക്കുക.ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് വേവിക്കുക.

അതിലേക്ക് നാളീകേരം ചുവന്ന മുളക്, ജീരകം ചേർത്ത് അരയ്ക്കുക. അത് വേവിച്ച് വെച്ച് കറിയിലേക്ക് ചേർത്ത് നന്നായി മിക്സാക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കടുക്, ചുവന്ന മുളക്, നാളികേരം വറുത്ത് ചേർക്കുക.

ADVERTISEMENT