Friday 01 October 2021 11:46 AM IST : By Vanitha Pachakam

ല‍ഞ്ച് ബോക്സ് വെറൈറ്റിയാക്കാൻ ഒാറഞ്ച്റൈസ്, ടോസ്റ്റി റെസിപ്പി!

orangeeeee

ഒാറഞ്ച്റൈസ്

1. വെണ്ണ – നാലു വലിയ സ്പൂൺ

2. സവാള – ഒരു ചെറുത്, ചെറുതായി അരിഞ്ഞത്

സെലറി - മൂന്നു തണ്ട്, ചെറുതായി അരിഞ്ഞത്

കുരുമുളക് - അര ചെറിയ സ്പൂൺ

3. ഓറഞ്ച് - ഒരു വലുത്/രണ്ടു ചെറുത്

4. തൈം - രണ്ടു തണ്ട്

5. ബസ്മതി അരി - ഒരു കപ്പ്

ഉപ്പ് - പാകത്തിന്

6. കാരറ്റ് ഗ്രേറ്റ് ചെയ്തത് - ഒരു കപ്പ്

സവാള - ഒന്ന്, അരിഞ്ഞത്

പച്ചമുളക് - മൂന്ന്, അരിഞ്ഞത്

സെലറി - മൂന്നു തണ്ട്, അരിഞ്ഞത്

7. വെണ്ണ – രണ്ടു ചെറിയ സ്പൂൺ

8. ബദാം - അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ചുവടുകട്ടിയുള്ള പാനിൽ വെണ്ണ ഉരുക്കിയ ശേഷം ചെറു തീയിൽ രണ്ടാമത്തെ ചേരുവ വഴറ്റുക. സവാള മൃദുവാകണം.

∙ഓറഞ്ച് തൊലി ചുരണ്ടിയ ശേഷം ഓറഞ്ച് ജ്യൂസ് പിഴിഞ്ഞ്, അരിച്ചു, പാകത്തിനു വെള്ളം ചേർത്ത് രണ്ടേകാൽ കപ്പാക്കുക.

∙ഇതിൽ ഓറഞ്ച് തൊലി ചുരണ്ടിയതും തൈമും ചേർത്ത് സവാളക്കൂട്ടു വഴറ്റിയതിൽ ചേർത്തു തിളപ്പിക്കുക.

∙അരി കഴുകിവാരി ഊറ്റി, ഓറഞ്ച് മിശ്രിതത്തിൽ ചേർത്തു തിളപ്പിക്കുക. അരി വേവും വരെ ഇടയ്ക്കിടെ ഇളക്കണം. അരി വെന്തു ജ്യൂസ്‌ മുഴുവൻ വലിയണം.

∙വെണ്ണയിൽ ആറാമത്തെ ചേരുവ ചേർത്തു വഴറ്റിയത് ചോറിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ബദാം വിതറി അലങ്കരിച്ചു വിളമ്പാം.