Wednesday 06 January 2021 03:13 PM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ തയാറാക്കാം പാവയ്ക്ക കിച്ചടി!

kichadi

പാവയ്ക്ക കിച്ചടി

1.പാവയ്ക്ക – ഒന്ന്

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍

3.പച്ചമുളക് – രണ്ട്, കനം കുറച്ച് അരിഞ്ഞത്

4.തൈര് – ഒരു കപ്പ്

5.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പാവയ്ക്ക രണ്ടായി പിളർന്ന് അരി കളഞ്ഞ ശേഷം ഒന്നു കൂടി പിളർന്നു കനം കുറച്ച് അരിയുക.

∙പാനിൽ എണ്ണ ചൂടാക്കി പാവയ്ക്കയും പച്ചമുളകും വറുത്ത് കോരുക.

∙തൈര് നന്നായി ഉടച്ച് ഉപ്പും ചേർത്തു വയ്ക്കുക. ഇതിൽ പാവയ്ക്കയും പച്ചമുളകും ചേർത്തു യോജിപ്പിക്കുക.