Thursday 31 December 2020 03:19 PM IST : By സ്വന്തം ലേഖകൻ

ഈസിയായി തയാറാക്കാം റസ്‌റ്റോറന്റ് സ്‌റ്റൈൽ പാലക് പനീർ!

palak

പാലക് പനീർ

1.പാലക് ചീര – ഒരു കെട്ട്

2.എണ്ണ – അര വലിയ സ്പൂൺ

3.ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ, അരച്ചത്

വെളുത്തുള്ളി – ഒരു ചെറിയ കുടം, പൊടിയായി അരിഞ്ഞത്, അരച്ചത്

4.സവാള – രണ്ട്, അരച്ചത്

5.തക്കാളി – രണ്ട്, അരച്ചത്

6.മുളകുപൊടി – ഒന്നര വലിയ സ്പൂൺ

7.ഉപ്പ് – പാകത്തിന്

8.പനീർ – 600 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ചീര കഴുകി തിളയ്ക്കുന്ന വെള്ളത്തിലിട്ട ശേഷം ഊറ്റിവയ്ക്കു‌ക. നന്നായി തുടച്ച ശേഷം മിക്സിയിൽ അരച്ചു വയ്ക്കണം.

∙ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു ചേർത്തു വഴറ്റണം. അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം സവാള അരച്ചതു ചേർത്തു 10 മിനിറ്റ് വഴറ്റുക.

∙ഇതിലേക്ക് തക്കാളി ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം മുളകുപൊടിയും ഉപ്പും ചേർത്തു 10 മിനിറ്റ് കൂടി വേവിക്കുക.

∙ഇതിലേക്കു ചീര ചേർത്തു വേവിച്ച ശേഷം പനീറും ചേർത്തിളക്കി വേവിച്ചു വാങ്ങുക.