Monday 27 December 2021 01:23 PM IST : By Beena Santhosh

ചിക്കൻ കറിയുടെ സ്വാദിൽ ഒരു പനീർ റോസ്റ്റ്, ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പം സൂപ്പർ!

paneer

പനീർ‌ റോസ്‌റ്റ്

‌1.സവാള – രണ്ട്

പച്ചമുളക് – നാല്

വെളുത്തുള്ളി – നാല് അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

2.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

3.മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

4.പനീർ ചെറിയ കഷണങ്ങളാക്കിയത് – 200 ഗ്രാം

ഉപ്പ്, വെള്ളം – പാകത്തിന്

5.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

ഗരംമസാല – കാൽ ചെറിയ സ്പൂൺ

6.കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ കനം കുറച്ചരിഞ്ഞു ചൂടായ എണ്ണയിൽ ചേർത്തു നന്നായി വഴറ്റുക.

∙ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു നന്നായി വഴറ്റി യോജിപ്പിക്കണം.

∙മസാല മൂത്ത മണം വരുമ്പോൾ പനീറും കുറച്ച് വെള്ളവും ഉപ്പും ചേർത്തു വേവിക്കുക.

∙പനീർ വെന്തു വരുമ്പോൾ തക്കാളിയും ഗരം മസാലയും ചേർത്ത് അല്പ സമയം കൂടി വേവിക്കണം.

∙വെന്തു ചാറ് കുറുകുമ്പോൾ കറിവേപ്പില ചേർത്തു ചൂടോടെ വിളമ്പാം.

∙ചാറ് കൂടുതൽ കുറുകണമെങ്കിൽ തേങ്ങായുടെ ഒന്നാം പാലിൽ അണ്ടിപ്പരിപ്പ് അരച്ചു ചേർക്കാം.