Thursday 08 July 2021 11:53 AM IST : By സ്വന്തം ലേഖകൻ

ഊണ് രുചിസമൃദ്ധമാക്കാൻ തയാറാക്കാം പപ്പടം തോരൻ, ഈസി റെസിപ്പി!

pappad

പപ്പടം തോരന്‍
1.വെള‍ിച്ചെണ്ണ – പാകത്തിന്

2.പപ്പടം – 10, ചെറിയ കഷണങ്ങളാക്കിയത്

3.കടുക് – അര ചെറിയ സ്പൂൺ

4.ചുവന്നുള്ളി അരിഞ്ഞത് – അരക്കപ്പ്

5.വറ്റൽമുളക് – നാല്, മുറിച്ചത്

കറിവേപ്പില – പാകത്തിന്

ഉപ്പ് – പാകത്തിന്

6.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി പപ്പടക്കഷണങ്ങൾ വറുത്തു വയ്ക്കുക.

∙മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു മൂപ്പിച്ച ശേഷം ചുവന്നുള്ളി ചേർത്തു വഴറ്റണം.

∙ഇതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും ഉപ്പും ചേർത്തു നന്നായി വഴറ്റുക.

∙ഇതിൽ തേങ്ങ ചുരണ്ടിയതും മഞ്ഞൾപ്പൊടിയും ചേർത്തിളക്കി വെള്ളം നന്നായി വറ്റിക്കണം.

∙ഇതിലേക്കു വറുത്തു വച്ച പപ്പടം ചേർത്തു നന്നായി ഇളക്കി വാങ്ങുക.‌

∙പപ്പടം മെല്ലേ ഒന്നു പൊടിച്ച ശേഷം വിളമ്പാം.