Saturday 27 February 2021 11:19 AM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ തയാറാക്കാം പപ്പായ എരിശ്ശേരി, ഈസി റെസിപ്പി!

erissery

1.പപ്പായ ചെറിയ കഷണങ്ങളാക്കിയത് – രണ്ടു കപ്പ്

ഉപ്പ്, വെള്ളം – പാകത്തിന്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

2.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

പച്ചമുളക് – രണ്ട്

ജീരകം – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി – ആറ് അല്ലി

3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

4.കടുക് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

5.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വേവിച്ചു വെള്ളം വറ്റിച്ച് ഉടയ്ക്കണം.

∙ഇതിലേക്ക് രണ്ടാമത്തെ ചേരുവ തരുതരുപ്പായി അരച്ചതു ചേർത്തിളക്കി ചെറുതീയിൽ തിളപ്പിക്കണം.

∙വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ മൂപ്പിച്ച ശേഷം തേങ്ങ ചുരണ്ടിയതും കറിവേപ്പിലയും ചേർത്തിളക്കി തേങ്ങ ഇളംബ്രൗൺ നിറമാകുമ്പോൾ വാങ്ങി കറിയിൽ ചേർത്തിളക്കുക.

കടപ്പാട്

ജാനമ്മ

തിരുവനന്തപുരം