Friday 27 November 2020 12:07 PM IST : By സ്വന്തം ലേഖകൻ

തയാറാക്കാം ഈസി ടേസ്‌റ്റി പാവയ്ക്ക അച്ചാർ!

pava

പാവയ്ക്ക അച്ചാർ

1.പാവയ്ക്ക – അരക്കിലോ

2.ഉപ്പ് – പാകത്തിന്

3.എണ്ണ – അക്കപ്പ്

4.സവാള – അരക്കിലോ, നീളത്തിൽ കനം കുറച്ച്രിഞ്ഞത്

പച്ചമുളക് – ആറ്, നീളത്തിൽ അരിഞ്ഞത്

5.മുളകുപൊടി – രണ്ടു വലിയ സ്പൂൺ

അച്ചാർപൊടി – രണ്ടു വലിയ സ്പൂൺ‌

6.വിനാഗിരി – അരക്കപ്പ്

തിളപ്പിച്ചാറിയ വെള്ളം – അരക്കപ്പ്

പഞ്ചസാര – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • പാവയ്ക്ക വൃത്തിയാക്കി കനം കുറച്ചു വട്ടത്തിൽ അരിയണം.

  • ഇതിൽ ഉപ്പു പുരട്ടി ചൂടായ എണ്ണയിലിട്ടു കരുകരുപ്പായി വറുത്തുകോരുക.

  • അതേ എണ്ണയിൽ തന്നെ സവാളയും പച്ചമുളകും ചേർത്തു കരുകരുപ്പായി വറുത്തുകോരി മാറ്റിവയ്ക്കുക.

  • ബാക്കി എണ്ണയിൽ അഞ്ചാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ വച്ചു മൂപ്പിച്ചശേഷം ‌ആറാമത്തെ ചേരുവയും ചേർത്തിളക്കണം. ഇതിലേക്കു വറുത്തുവച്ചിരിക്കുന്ന കൂട്ടും ചേർത്തിളക്കി തിളപ്പിക്കുക.

  • ചൂടാറിയശേഷം കുപ്പിയിലാക്കി സൂക്ഷിക്കുക. ഉടൻ ഉപയോഗിക്കാം.