Thursday 21 April 2022 12:59 PM IST : By സ്വന്തം ലേഖകൻ

ദോശയ്ക്കൊപ്പം വിളമ്പാം വെറൈറ്റി കപ്പലണ്ടി ചട്നി, ഈസി റെസിപ്പി!

peanut

കപ്പലണ്ടി ചട്നി

1.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

2.വറ്റൽമുളക് – അഞ്ച്

ചുവന്നുള്ളി – അഞ്ച്

വെളുത്തുള്ളി – അഞ്ച് അല്ലി

3.നിലക്കടല വറുത്തത് – അരക്കപ്പ്

വാളന്‍പുളി – ചെറിയ നെല്ലിക്കാ വലുപ്പത്തിൽ

ഉപ്പ് – പാകത്തിന്

4.കടുക് – അര ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

വറ്റൽമുളക് – ഒന്ന്, മുറിച്ചത്

പാകം ചെയ്യുന്ന വിധം

∙ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.

∙നന്നായി മൂത്ത ശേഷം ഇത് മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി അരച്ചെടുക്കണം.

∙പാനിൽ അൽപം വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിക്കുക.

∙ഇതു നിലക്കടല മിശ്രിതത്തിൽ ചേർത്തു ദോശയ്ക്കൊപ്പം വിളമ്പാം.