Saturday 01 April 2023 12:01 PM IST : By Vanitha Pachakam

കുട്ടിക്കുറുമ്പിന് കൊടുക്കാം പൊട്ടേറ്റോ കേക്ക്, വീണ്ടു വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും രുചി!

ജദൂ

പൊട്ടേറ്റോ കേക്ക്

1.ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് – ആവശ്യത്തിന്

മൈദ – രണ്ടു വലിയ സ്പൂൺ

വെണ്ണ – രണ്ടു വലിയ സ്പൂൺ

2.ഒലിവ് ഓയിൽ – അല്പം

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ കുഴച്ചു കട്ടിയുള്ള മാവു തയാറാക്കുക. ഈ മാവ് ‍ഇടത്തരം ഉരുളകളാക്കി വയ്ക്കണം.

∙ഒരു തവ ചൂടാക്കി, തയാറാക്കിയ ഉരുളകൾ വച്ചു വിരലുകൾ കൊണ്ട് അമർത്തി ചെറിയ പാൻകേക്ക് ഉണ്ടാക്കുക.

∙അല്പം ഒലിവ് ഓയിൽ തൂവി തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കുക.