Saturday 21 May 2022 03:32 PM IST : By Ammu Mathew

മഴക്കാലത്തു തയാറാക്കാം രുചിയൂറും മത്തങ്ങ സൂപ്പ്, ഹെൽതി റെസിപ്പി!

soupmatha

മത്തങ്ങ സൂപ്പ്

1.മത്തങ്ങ – അരക്കിലോ

2.ഉപ്പ് – പാകത്തിന്

3.വെണ്ണ – ഒരു വലിയ സ്പൂൺ

4.സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

5.ചൂടുപാൽ – ഒന്നരക്കപ്പ്

6.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

7.ക്രീം, സെലറി – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙മത്തങ്ങ തൊലിയും കുരുവും കളഞ്ഞു ചെറിയ കഷണങ്ങളാക്കി നികക്കെ വെള്ളമൊഴിച്ച് അൽപം ഉപ്പു ചേർത്തു വേവിക്കുക. വെന്തശേഷം വെള്ളത്തോടുകൂടി മിക്സിയിൽ അരച്ചെടുക്കണം.

∙വെണ്ണ ചൂടാക്കി സവാള അരിഞ്ഞതു ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റണം.

∙ഇതിലേക്കു മത്തങ്ങ അരച്ചതു ചേർത്തിളക്കി 10 മിനിറ്റ് ചൂടാക്കണം. തുടരെയിളക്കണം. ഇല്ലെങ്കിൽ അടിയിൽ പിടിക്കും.

∙ഇതിലേക്കു ചൂടുപാൽ അൽപാൽപം വീതം ഇടയ്ക്കിടെ ചേർത്തു കൊടുക്കണം.

∙പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി ചൂടാക്കിയശേഷം വാങ്ങി, സൂപ്പ് അരിച്ചെടുക്കണം.

∙അരിച്ചെടുത്ത സൂപ്പ് തിരികെ അടുപ്പിൽ വച്ചിളക്കി ചൂടാക്കി വാങ്ങുക.

∙ആവശ്യമെങ്കിൽ സെലറിയും ക്രീമും ഉപയോഗിച്ച് അലങ്കരിച്ചു വിളമ്പാം.

∙വേണമെങ്കിൽ മത്തങ്ങ വേവിക്കാൻ വെള്ളത്തിനു പകരം ഇറച്ചി സ്‌റ്റോക്ക് ചേർക്കുകയുമാവാം.