കാപ്സിക്കം ടിക്ക മസാല
1.കാപ്സിക്കം – രണ്ട്
2.കട്ടതൈര് – അരക്കപ്പ്
ഫ്രെഷ് ക്രീം – ഒരു കപ്പ്
കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ
സവാള – രണ്ട്, ചതുരക്കഷണങ്ങളാക്കിയത്
3.എണ്ണ – ഒരു വലിയ സ്പൂൺ
4.ജീരകം – ഒരു ചെറിയ സ്പൂൺ
കായംപൊടി – ഒരു നുള്ള്
5.പച്ചമുളക് – ഒന്ന്, പിളർന്നത്
ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി, നീളത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൂൺ
6.പഞ്ചസാര – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙കാപ്സിക്കം വൃത്തിയാക്കി അരി കളഞ്ഞു ചതുരക്കഷണങ്ങളാക്കി വയ്ക്കണം.
∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവയും കാപ്സിക്കവും ചേർത്തിളക്കി മാറ്റി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി ജീരകവും കായവും മൂപ്പിക്കുക.
∙അഞ്ചാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ കാപ്സിക്കം മിശ്രിതം ചേർത്തിളക്കി തിളപ്പിച്ചു വേവിക്കണം.
∙ആറാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങാം.