Wednesday 22 July 2020 11:03 AM IST : By സ്വന്തം ലേഖകൻ

തീയിൽ ചുട്ടെടുത്തവയാൽ ഒരു റൈസ്! പരീക്ഷിക്കാം റോസ്‌റ്റഡ് ബെൽ പെപ്പർ റൈസ്

roasted Bell pepper rice

റോസ്‌റ്റഡ് ബെൽ പെപ്പർ റൈസ്

1. ചുവന്ന കാപ്സിക്കം – രണ്ട്

2. തക്കാളി – ഒരു വലുത്

3. വെളുത്തുള്ളി – ഒരു കുടം, തൊലിയോടു കൂടി

4. സവാള – ഒരു വലുത്

5. എണ്ണ – മൂന്നു വലിയ സ്പൂൺ

6. മുളകുപൊടി – രണ്ടു െചറിയ സ്പൂൺ

7. ബസ്മതി അരി – ഒരു കപ്പ്

8. വെള്ളം/സ്റ്റോക്ക് – രണ്ടു കപ്പ്

9. ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙കാപ്സിക്കം, തക്കാളി, വെളുത്തുള്ളി, സവാള എന്നിവ കമ്പിയിൽ കുത്തി തീയുടെ മുകളിൽ പിടിച്ചു ചുട്ടെടുക്കണം. കരിഞ്ഞ തൊലി മാറ്റി, വെളുത്തുള്ളിയും തക്കാളിയും ഒരു കാപ്സിക്കവും ചേർത്ത് അരച്ചെടുക്കുക.

∙ ഒരു കാപ്സിക്കം നീളത്തിൽ അരിഞ്ഞു വയ്ക്കുക.

∙ സവാള പൊടിയായി അരിഞ്ഞു വയ്ക്കുക.

∙എണ്ണ ചൂടാക്കി സവാള ചേർത്തു മൂന്നു നാലു മിനിറ്റ് വഴറ്റുക. ഇതിൽ മുളകുപൊടി ചേർത്തു വഴറ്റണം.

∙അതിലേക്ക് അരച്ച മിശ്രിതം ചേർത്തു വഴറ്റി വരണ്ട്, എണ്ണ തെളിയുമ്പോൾ കുതിർത്തു വച്ചിരിക്കുന്ന അരിയും ഉപ്പും ചേർത്തു രണ്ടു മൂന്നു മിനിറ്റ് വറുക്കുക.

∙അരിഞ്ഞു വച്ചിരിക്കുന്ന കാപ്സിക്കവും േചർത്ത് ചൂടാക്കിയ സ്റ്റോക്ക്/വെള്ളം ചേർത്ത് അരി വേവിച്ചെടുക്കുക.