ഉള്ളി തൈരു കറി
1.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
2.വെളുത്തുള്ളി – രണ്ട് അല്ലി
പച്ചമുളക് – രണ്ട്, പിളർന്നത്
3.ചുവന്നുള്ളി, തൊലി കളഞ്ഞത് – കാല്‍ കപ്പ്
4.മഞ്ഞൾപ്പൊടി – മുക്കാൽ െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കായംപൊടി – അര ചെറിയ സ്പൂൺ
5.കട്ടത്തൈര് – മുക്കാൽ കപ്പ്, അടിച്ചത്
6.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
7.കടുക് – ഒരു ചെറിയ സ്പൂൺ
ഉലുവ – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
കശ്മീരി മുളകുപൊടി – കാൽ ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും വഴറ്റുക.
∙പച്ചമണം മാറുമ്പോൾ ചുവന്നുള്ളി വഴറ്റണം.
∙കണ്ണാടിപ്പരവമാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙തൈരു ചേർത്തിളക്കി ചൂടാകുമ്പോൾ വാങ്ങാം. തിളയ്ക്കരുത്.
∙വെളിച്ചെണ്ണയിൽ ഏഴാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വാങ്ങാം.