Monday 26 October 2020 12:39 PM IST : By സ്വന്തം ലേഖകൻ

ബിരിയാണിക്കൊപ്പം വിളമ്പാം സ്വീറ്റ് & സവർ നാരങ്ങ അച്ചാർ!

picle

സ്വീറ്റ് & സവർ നാരങ്ങ അച്ചാർ

1.ചെറുനാരങ്ങ – 10

ഉപ്പ് – പാകത്തിന്

2.പിരിയൻ മുളക് – 100 ഗ്രാം

ഇഞ്ചി – മൂന്നിഞ്ചു കഷണം

വെളുത്തുള്ളി – 25 അല്ലി

കടുക് – ഒരു വലിയ സ്പൂൺ

ഉലുവ – ഒരു വലിയ സ്പൂൺ

3.വിനാഗിരി – അരക്കപ്പ്

4.നല്ലെണ്ണ – കാൽ കപ്പ്

5.പഞ്ചസാര – കാൽ കപ്പ്

വിനാഗിരി – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

  • നാരങ്ങ ഓരോന്നും നാലായി കീറി ഉപ്പും ചേർത്തിളക്കി വായു കടക്കാത്ത പാത്രത്തിലാക്കി ഒരു മാസം വയ്ക്കുക.

  • രണ്ടാമത്തെ ചേരുവ വിനാഗിരിയിൽ കുറച്ചു സമയം കുതിർത്തശേഷം മയത്തിൽ അരച്ചു വയ്ക്കുക.

  • ചീനച്ചട്ടി ചൂടാകുമ്പോൾ നല്ലെണ്ണ ചൂടാക്കി അടുപ്പിൽ നിന്നു വാങ്ങുക.

  • ഇതിലേക്കു പഞ്ചസാര കലക്കിയ വിനാഗിരി ചേർത്തിളക്കുക.

  • തയാറാക്കി വച്ചിരിക്കുന്ന നാരങ്ങയും ചേർത്തിളക്കി ആവശ്യമെങ്കിൽ ഉപ്പും പഞ്ചസാരയും വിനാഗിരിയും ചേർത്തിളക്കി ചൂടാറാൻ വയ്ക്കണം.

  • കുപ്പിയിലാക്കി ഒരാഴ്ചയ്ക്കുശേഷം ഉപയോഗിക്കാം.