Thursday 23 September 2021 12:31 PM IST : By സ്വന്തം ലേഖകൻ

നാടൻ രുചിയിലൊരു ചേമ്പിൻതണ്ടു വറ്റിച്ചത്, ഈസി റെസിപ്പി!

chembuuu

ചേമ്പിൻതണ്ടു വറ്റിച്ചത്

1.കണ്ടിച്ചേമ്പിന്റെ തണ്ട് – ഒരു വലുത്

‌2.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.കുടംപുളി – രണ്ടു വലിയ ചുള, കീ‌റിയത്

4.കറിവേപ്പില – രണ്ടു തണ്ട്

വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചേമ്പിൻ തണ്ടിന്റെ തൊലി കളഞ്ഞ ശേഷം ഒരിഞ്ചു നീളത്തിൽ കഷണങ്ങളാക്കുക. ഓരോ കഷണവും വീണ്ടും നീളത്തിൽ കീറി അവിയലിനെന്ന പോലെ കഷണമാക്കണം. ഇതു കഴുകി വാരി കറ കളഞ്ഞു വയ്ക്കണം.

∙രണ്ടാമത്തെ ചേരുവ തരുതരുപ്പായി അരച്ചശേഷം തയാറാക്കിവച്ചിരിക്കുന്ന ചേമ്പിൻതണ്ടു ചേർത്തിളക്കി അൽപം വെള്ളവും കുടംപുളി കഴുകിയതും ചേർത്തിളക്കി ചെറുതീയിൽ അടച്ചുവച്ചു വേവിക്കുക.

∙വെള്ളം നന്നായി വറ്റിയശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കി വാങ്ങുക.