Saturday 02 July 2022 02:48 PM IST : By സ്വന്തം ലേഖകൻ

അത്താഴത്തിനു ചപ്പാത്തിക്കൊപ്പം വിളമ്പാം രുചിയൂറും രാജ്മ കറി, തയാറാക്കാം ഈസിയായി!

rajma curry

രാജ്മ കറി

1.രാജ്മ പയർ – ഒന്നേകാൽ കപ്പ്

2.എണ്ണ – രണ്ടു വലിയ സ്പൂൺ

3.ജീരകം – അര ചെറിയ സ്പൂൺ

4.സവാള കനം കുറച്ചരിഞ്ഞത് – ഒന്ന്

പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒന്ന്

വെളുത്തുള്ളി ചതച്ചത് – രണ്ടല്ലി

ഇഞ്ചി – ഒരിഞ്ചു കഷണം

5.ജീരകപ്പൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഗരംമസാല – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.തക്കാളി പൊടിയായി അരിഞ്ഞത് – 400 ഗ്രാം

7.മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙രാജ്മ പത്തു മിനിറ്റ് തിളപ്പിച്ചശേഷം വെള്ളം ഊറ്റിക്കളയുക.

∙ഇതിലേക്ക് ഇരട്ടി വെള്ളം ചേർത്തു കുതിർത്തിടുക.

∙പിന്നീട് പ്രഷർ കുക്കറിൽ കുഴഞ്ഞുപോകാതെ വേവിച്ചെടുക്കണം.

∙എണ്ണ ചൂടാക്കി, ജീരകം പൊട്ടിച്ചശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക. സവാള ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു നന്നായി വഴറ്റുക. എണ്ണ തെളിയുമ്പോൾ വേവിച്ച രാ‍ജ്മയും മല്ലിയിലയും ചേർത്തിളക്കി10 മിനിറ്റ് വയ്ക്കുക.

∙വാങ്ങി, മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.