Thursday 10 June 2021 08:14 AM IST : By Vanitha Pachakam

ലഞ്ചിനു തയാറാക്കാം സ്വാദിഷ്ടമായ ടുമാറ്റോ സോയാ പുലാവ്!

soya

ടുമാറ്റോ സോയാ പുലാവ്

1. ബിരിയാണി അരി - 100 ഗ്രാം

2. സോയാ ചങ്ക്സ് - 50 ഗ്രാം

3. നെയ്യ് – അര ചെറിയ സ്പൂൺ

4. ജീരകം – അര ചെറിയ സ്പൂൺ

    വഴനയില - ഒന്ന്

5. സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്

    വെളുത്തുള്ളി അരച്ചത് – അര ചെറിയ സ്പൂൺ

    ജാതിക്ക പൊടിച്ചത് - കാൽ ചെറിയ സ്പൂൺ

6. വറ്റൽമുളക് - രണ്ട്, പൊടിച്ചത്

    ഉപ്പ്,  കുരുമുളകുപൊടി - പാകത്തിന്

7. തക്കാളി അരച്ച്, അരിച്ചത് – അഞ്ചു ചെറിയ സ്പൂൺ

8. പീസ് വേവിച്ചത് - അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙അരി നന്നായി കഴുകി, 15 മിനിറ്റ് കുതിർത്തു വച്ച ശേഷം വാരി,  വെള്ളം വാലാൻ  വയ്ക്കുക.

∙സോയാ ചങ്ക്സ് കാൽ കപ്പ് വെള്ളത്തിൽ കുതിർക്കുക.

∙ചുവടു കട്ടിയുള്ള പാത്രം ചൂടാക്കി, നെയ്യ് ഒഴിച്ച ശേഷം ജീരകവും വഴനയിലയും വഴറ്റുക.

∙ജീരകം പൊട്ടിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്കു കുതിർത്തു വച്ചിരുന്ന സോയാ ചങ്ക്സും ചേർത്തു വറ്റിച്ചെടുക്കണം.

∙ഒരു കപ്പ്‌ വെള്ളവും മുളകുപൊടിച്ചതും ഉപ്പും കുരുമുളകുപൊടിയും ചേർത്തു തിളപ്പിക്കുക.

∙ഇതിലേക്ക് അരി ചേർത്തു രണ്ടു മിനിറ്റ് തിളച്ച ശേഷം തീ കുറച്ചു, ചോറു വേവിക്കുക.

∙ചോറ് ഏതാണ്ട് വേവായിവരുമ്പോൾ,  തക്കാളി അരച്ചതു ചേർത്ത് ഒന്നിളക്കി വേവിച്ചു വാങ്ങുക.