Wednesday 14 October 2020 11:45 AM IST : By Vanitha Pachakam

ദോശയ്ക്കും ഇഡ്ഡലിക്കും ഊണിനും ഒപ്പം കഴിക്കാൻ, ഉഴുന്നു ചമ്മന്തി!

cham

ഉഴുന്നു ചമ്മന്തി

1. എണ്ണ - മൂന്നു വലിയ സ്പൂൺ

2. ഉഴുന്ന് - രണ്ടു വലിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് - രണ്ടു വലിയ സ്പൂൺ

വറ്റൽമുളക് - അഞ്ച്

വെളുത്തുള്ളി - 20 അല്ലി

കറിവേപ്പില - ഒരു തണ്ട്

3. ശർക്കര ചുരണ്ടിയത് - ഒരു െചറിയ സ്പൂൺ

വാളൻപുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ

ഉപ്പ് - പാകത്തിന്

4. ഉഴുന്ന് - അര െചറിയ സ്പൂൺ

വറ്റൽമുളക് - ഒന്ന്, രണ്ടാക്കിയത്

കടുക് - ഒരു െചറിയ സ്പൂൺ

കറിവേപ്പില - അഞ്ചു തണ്ട്

പാകം െചയ്യുന്ന വിധം

∙ പാനിൽ രണ്ടു സ്പൂൺ എണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ മൂപ്പിക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം മൂന്നാമത്തെ േചരുവ േചർത്തു മയത്തിൽ അരയ്ക്കുക.

∙ ബാക്കിയുള്ള എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ താളിച്ചു ചമ്മന്തിയിൽ േചർത്തിളക്കി വിളമ്പാം.