Monday 20 June 2022 04:39 PM IST : By Ammu Mathew

പറാത്തയ്ക്കും ചപ്പാത്തിക്കും ഒപ്പം രുചിയൂറും വെണ്ടയ്ക്ക വിന്താലു, ഈസി റെസിപ്പി!

vendakkk

വെണ്ടയ്ക്ക വിന്താലു

1.എണ്ണ – 250 മില്ലി

2.സവാള – നാല്, നീളത്തിൽ അരിഞ്ഞത്

3.വെണ്ടയ്ക്ക – അരക്കിലോ

4.കടുക് – അര ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

ഉലുവ – ഒരു നുള്ള്

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

ഇഞ്ചി – ഒരിഞ്ചു കഷണം

വെളുത്തുള്ളി – ഒരു കുടം

ചുവന്നുള്ളി – രണ്ട്

5.തക്കാളി – രണ്ട്, ഇടത്തരം

6.വിനാഗിരി – ഒരു വലിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

പഞ്ചസാര – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙എണ്ണ ചൂടാക്കി സവാള നീളത്തിൽ അരിഞ്ഞതു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തുകോരുക.

∙സവാള വറുത്ത അതേ എണ്ണയിൽ വെണ്ടയ്ക്ക മുറിക്കാതെ മുഴുവനോടെ ചേർത്തു രണ്ടോ മൂന്നോ തവണയായി വറുത്തു കോരണം.

∙നാലാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തരച്ചശേഷം വെണ്ടയ്ക്ക വറുത്ത അതേ എണ്ണയിൽ ചേർത്തു വഴറ്റുക.

∙ഈ അരപ്പു മൂത്ത മണം വരുമ്പോൾ തക്കാളി പൊടിയായി അരിഞ്ഞതും ചേർത്തു വഴറ്റണം.

∙ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളവും വറുത്തു വച്ചിരിക്കുന്ന വെണ്ടയ്ക്കയും സവാളയും ചേർത്തു തിളപ്പിക്കുക.

∙ആറാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങുക.

∙ഗ്രേവി ഇടത്തരം കുറുകിയിരിക്കണം.