Wednesday 06 July 2022 02:10 PM IST : By സ്വന്തം ലേഖകൻ

വെണ്ടയ്ക്ക മ‌ുളകിട്ടത്, വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും രുചി!

vendakka

വെണ്ടയ്ക്ക മുളകിട്ടത്

1.വെണ്ടയ്ക്ക– 450 ഗ്രാം

2.വാളൻപുളി – ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ

3.വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂൺ

4.ഇഞ്ചി – ഒരു ചെറിയ കഷണം, ഈർക്കിലി നീളത്തിൽ അരിഞ്ഞത്

വെളുത്തുള്ളി – അഞ്ച് അല്ലി, അരിഞ്ഞത്

ചുവന്നുള്ളി – 10, അരിഞ്ഞത്

5.കടുക് – അര ചെറിയ സ്പൂൺ

ഉലുവ – ഒരു നുള്ള്

6.കറിവേപ്പില – നാലു തണ്ട്

7.പിരിയൻ മുളക് – 100 ഗ്രാം, അരച്ചത്

8.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

9.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙വെണ്ടയ്ക്ക വൃത്തിയാക്കി, ഒന്നരയിഞ്ചു നീളമുള്ള കഷണങ്ങളാക്കി വയ്ക്കുക.

∙പുളി, ചെറുചൂടുള്ള വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

∙വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം. ചുവന്നുള്ളി നല്ല ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റി വയ്ക്കുക.

∙അതേ എണ്ണയിൽ തന്നെ കടുകും ഉലുവയും പൊട്ടിച്ചശേഷം കറിവേപ്പിലയും വഴറ്റുക.

∙ഇതിലേക്ക്, പിരിയൻ മുളക് അരച്ചതും അൽപം വെള്ളവും ചേർത്തു നന്നായി വഴറ്റണം.

∙മുളകിന്റെ മണം വന്നു തുടങ്ങുമ്പോൾ മുളകുപൊടിയും വറുത്തു കോരി വച്ചിരുന്ന നാലാമത്തെ ചേരുവയും ചേർത്തു വഴറ്റുക.

∙ഇതിലേക്ക് പുളി പിഴിഞ്ഞത് അരിച്ചൊഴിച്ചശേഷം ചെറുതീയിൽ വേവിക്കുക.

∙മറ്റൊരു ചീനച്ചട്ടിയിൽ വെണ്ടയ്ക്ക വറുത്തുകോരുക.

∙ഇതു ഗ്രേവിയിൽ ചേർത്ത് ചെറു തീയിൽ തിളപ്പിക്കുക.

∙പാകത്തിനുപ്പും ചേർത്തു ചെറുതീയിൽ വച്ചശേഷം വാങ്ങി, ചൂടോടെ ചോറിനൊപ്പം വിളമ്പുക.