Monday 19 October 2020 12:10 PM IST : By Vanitha Pachakam

വളരെ എളുപ്പം തയാറാക്കാം വെണ്ടയ്ക്ക തക്കാളി ഉലർത്ത്!

bindi

വെണ്ടയ്ക്ക തക്കാളി ഉലർത്ത്

1. എണ്ണ – അരക്കപ്പ്

2. വെണ്ടയ്ക്ക – കാൽ കിലോ, വട്ടത്തിൽ ഒരിഞ്ചു കനത്തിൽ അരിഞ്ഞത്

3. കടുക് – ഒരു െചറിയ സ്പൂണ‍്‍

ജീരകം – കാൽ െചറിയ സ്പൂൺ

4. സവാള – ഒന്ന്, അരിഞ്ഞത്

പച്ചമുളക് – മൂന്ന്, അരിഞ്ഞത്

5. മുളകുപൊടി – അര െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ

6. തക്കാളി – ഒരു വലുത്, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ പാനിൽ എണ്ണ ചൂടാക്കി വെണ്ടയ്ക്ക വറുത്തു കോരുക.

∙ ഇതിൽ നിന്നു പകുതി എണ്ണ മാറ്റിയ ശേഷം കടുകും ജീരകവും േചർത്തു മൂപ്പിക്കണം.

∙ ഇതിലേക്കു സവാളയും പച്ചമുളകും േചർത്തു വഴറ്റിയ ശേഷം മഞ്ഞൾ‌പ്പൊടിയും മുളകുപൊടിയും ചേർത്തു വഴറ്റുക. മസാല മൂത്ത മണം വരുമ്പോൾ തക്കാളിയും േചർത്തു വഴറ്റണം.

∙ പാകത്തിനുപ്പു േചർത്തിളക്കി വെണ്ടയ്ക്ക വറുത്തതും ചേർത്തിളക്കി വാങ്ങി വിളമ്പാം.