Saturday 01 September 2018 04:52 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തവും സിമ്പിളുമാണ് ഈ എബിസിഡി പായസം

abcd-payasam

ഇത്രയ്‌ക്ക് വെറൈറ്റിയായ പായസം നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല. പേരിൽ സൂചിപ്പിച്ചപോലെ ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ്, ഈന്തപ്പഴം എന്നിവ ചേർത്താണ് ഈ പായസം തയാറാക്കുന്നത്. വളരെ എളുപ്പത്തിൽ തയാറാക്കാം. പാചകറാണി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കോട്ടയം പാല സ്വദേശി അനിത രവീന്ദ്രന്റേതാണ് റെസിപ്പി. മത്സരത്തിൽ റെയിൻബോ പുലാവും ചില്ലി ഷാലറ്റ് ചിക്കനും എബിസിഡി പായസവും ആണ് അനിത തയാറാക്കിയത്.

1.    ആപ്പിൾ – ഒന്ന്
2.    ബീറ്റ്റൂട്ട് – ഒരു ചെറുത്
3.    കാരറ്റ് – ഒരു ഇടത്തരം
4.    നെയ്യ് – ആറു വലിയ സ്പൂൺ
5.    ഈന്തപ്പഴം – അഞ്ച്
6.    ശർക്കര – ഒരു ഉണ്ട
7.    തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത
    ഒന്നാംപാൽ – ഒരു കപ്പ്
    രണ്ടാംപാൽ – രണ്ടു കപ്പ്
8.    ഏലയ്ക്കാപ്പൊടി – ഒരു െചറിയ സ്പൂൺ
9.    കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – 10 വീതം
    തേങ്ങാക്കൊത്ത് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙    ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ തൊലി കളഞ്ഞു വെവ്വേ റെ ഗ്രേറ്റ് ചെയ്തു വയ്ക്കണം.
∙    ഒരു പാനിൽ അൽപം നെയ്യ് ചൂടാക്കി ബീറ്റ്റൂട്ടും കാരറ്റും േചർത്തു വഴറ്റുക.
∙    നെയ്യ് തെളിയുമ്പോൾ ആപ്പിൾ ഗ്രേറ്റ് ചെയ്തതു ചേർത്തു വഴറ്റണം. ഈന്തപ്പഴം കനം കുറച്ചരിഞ്ഞതും േചർത്തു വഴറ്റു ക. നെയ്യ് തെളിയണം.
∙    ശർക്കര ഉരുക്കി അരിച്ചതു വഴറ്റിയ മിശ്രിതത്തിൽ ചേർത്തിള ക്കി കുറുക്കണം.
∙    ഇതിലേക്കു രണ്ടാംപാൽ ചേർത്തിളക്കി തിളപ്പിച്ചു വറ്റിക്കണം. ഒന്നാംപാൽ ചേർത്തിളക്കി ചെറുതീയിൽ വച്ചു തിള യ്ക്കും മുൻപു വാങ്ങണം.
∙    ഏലയ്ക്കാപ്പൊടി ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക.
∙    ഒൻപതാമത്തെ േചരുവ നെയ്യിൽ വറുത്തതും പായസത്തിൽ ചേർത്തിളക്കുക.
∙    ചൂടോടെ വിളമ്പാം.