Tuesday 28 September 2021 11:48 AM IST : By Deepthi Pradeep

ചോറിനും ചപ്പാത്തിക്കുമൊപ്പം വിളമ്പാം ആലു പാലക്!

alooo

ആലു പാലക്

കാൽ കിലോ ഉരുളക്കിഴങ്ങ് ഒരിഞ്ചു ചതുരക്കഷണങ്ങളാക്കി രണ്ടു വലിയ സ്പൂൺ എണ്ണയിൽ പുറംഭാഗം മൊരിയും വരെ വറുത്തു മാറ്റിവയ്ക്കുക. ഇതേ എണ്ണയിൽ രണ്ടു വെളുത്തുള്ളി അല്ലി, രണ്ടിഞ്ചു കഷണം ഇഞ്ചി, മൂന്നു പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞതിട്ടു വഴറ്റിയ ശേഷം രണ്ടു സ്പൂൺ കസൂരി മേത്തി ഇട്ടു രണ്ടു മിനിറ്റ് വഴറ്റുക. ഇതിലേക്കു 100 ഗ്രാം പാലക് പൊടിയായി അരിഞ്ഞതും ചേർത്ത് ഒരു മിനിറ്റ് കൂടി വഴറ്റിയശേഷം ഉരുളക്കിഴങ്ങു വറുത്തതും ഒരു കപ്പ് വെള്ളവും പാകത്തിനുപ്പും ചേർത്തു വേവിക്കുക.

Tags:
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes