Thursday 23 July 2020 04:29 PM IST : By സ്വന്തം ലേഖകൻ

കുട്ടിപ്പട്ടാളത്തെ കയ്യിലെടുക്കാൻ കാബേജ് മുട്ട സാൻവിച്ച്, ഞൊടിയിടയിൽ...

egg-sandwitch221344

കുട്ടിപ്പട്ടാളത്തെ പാട്ടിലാക്കാൻ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു കിടിലൻ സ്നാക് ആണ് കാബേജ് മുട്ട സാൻവിച്ച്. വെറും നാലു ചേരുവകൾ കൊണ്ട് ഈ വിഭവം ഞൊടിയിടയിൽ തയാറാക്കാം. 

കാൽ കപ്പ് കാബേജ് അരിഞ്ഞതിൽ ഒരു മുട്ട ചിക്കിപ്പൊരിച്ചതും രണ്ടു വലിയ സ്പൂൺ മയണീസും പാകത്തിനുപ്പും ചേർത്തു യോജിപ്പിക്കുക. ഇതു ബ്രെഡ് സ്ലൈസിൽ നിരത്തി മുകളിൽ ചീസ് സ്ലൈസ് വച്ചു മറ്റൊരു ബ്രെഡ് കൊണ്ടു മൂടി വിളമ്പാം.

റെസിപ്പി: ജിനു കുര്യൻ, സൗത്ത് പറവൂർ.

Tags:
  • Pachakam