Monday 20 June 2022 05:04 PM IST : By Philomona Joseph

കാരറ്റ് സ്‌ക്വാഷ് റെസിപ്പി, രുചിയ്ക്കൊപ്പം ആരോഗ്യവും!

carrot

കാരറ്റ് സ്‌ക്വാഷ്

ഒരു കിലോ കാരറ്റ് ചുരണ്ടിക്കഴുകി ഗ്രേറ്റ് ചെയ്ത് ഒരു കപ്പ് വെള്ളമൊഴിച്ചു മിക്സിയിൽ അടിക്കണം. രണ്ടര ലിറ്റർ വെള്ളം തിളപ്പിച്ച് അതിൽ കാരറ്റ് ചേർത്തു 15 മിനിറ്റ് തിളപ്പിക്കുക. ഇത് അരിപ്പയിലൂടെ അരിച്ച് കാരറ്റ് നീരു മാത്രമെടുക്കണം. ഇതിൽ രണ്ടു കിലോ പഞ്ചസാര ചേർത്തു തിളപ്പിക്കുക. കട്ടിയായി വരുമ്പോൾ 10 നാരങ്ങയുടെ നീരും ഒരു വലിയ സ്പൂൺ സിട്രിക് ആസിഡും അൽപം ഓറഞ്ച് കളറും ചേർക്കണം. ചൂടാറിയശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ആവശ്യാനുസരണം വെള്ളം ചേർത്ത് ജ്യൂസ് തയാറാക്കാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam