Monday 18 July 2022 11:22 AM IST : By Poornima Ramachandran

കൊതിപ്പിക്കും രുചിയിൽ കോളിഫ്ളവർ കട്‌ലറ്റ്, ഈസി റെസിപ്പി!

cauli cut

കോളിഫ്ളവർ കട്‌ലറ്റ്

ഒരു ഇടത്തരം കോളിഫ്‌ളവർ പത്തു മിനിറ്റ് തിളച്ച വെള്ളത്തിൽ മുക്കി വച്ച ശേഷം പൊടിയായി അരിയുക. രണ്ടു സവാളയും അഞ്ചു പച്ചമുളകും ഒരു ചെറിയ കഷണം ഇഞ്ചിയും പൊടിയായി അരിഞ്ഞു വയ്ക്കുക. രണ്ടു വലിയ ഉരുളക്കിഴങ്ങും 50 ഗ്രാം ഗ്രീൻപീസും ഒരു ചെറിയ കാരറ്റും വെവ്വേറെ വേവിച്ചു വയ്ക്കുക. ഒരു പാൻ ചൂടാക്കി മൂന്നു വലിയ സ്പൂൺ എണ്ണയൊഴിച്ച് സവാള അരിഞ്ഞതു വഴറ്റുക. ഇതിൽ കോളിഫ്ളവറും കാരറ്റും പച്ചമുളകും ഇഞ്ചിയും ചേർത്തു നന്നായി വഴറ്റുക. ഉടച്ചു വച്ച ഉരുളക്കിഴങ്ങും ഗ്രീൻപീസും പാകത്തിനുപ്പും അര ചെറിയ സ്പൂൺ സോയാസോസും ചേർത്ത് ചെറുതീയിൽ നന്നായി ഇളക്കുക. ചെറുചൂടോടെ ചെറിയ ഉരുളകളാക്കി കട്‌ലറ്റിന്റെ ആകൃതിയിൽ പരത്തുക. മൂന്നു മുട്ടവെള്ള അടിച്ചതും 250 ഗ്രാം റൊട്ടിപ്പൊടിയുംഎടുത്തു വയ്ക്കുക. തയാറാക്കിയ കട്‌ലറ്റ് മുട്ടവെള്ളയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ ഗോൾഡൻ നിറത്തിൽ വറുത്തെടുക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ചു ടുമാറ്റോ സോസിനൊപ്പം വിളമ്പാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks