Wednesday 22 September 2021 11:04 AM IST : By Johan Jose

കുട്ടിപ്പട്ടാളത്തിനു നല്കാം ചിക്കൻ ഫജീറ്റ സാൻവിച്ച്, ഈസി റെസിപ്പി!

sandwich

ചിക്കൻ ഫജീറ്റ സാൻവിച്ച്

1.ചിക്കൻ എല്ലില്ലാതെ – 250 ഗ്രാം

2.മുളകുപൊടി – അര ചെറിയ സ്പൂൺ

ജീരകംപൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

നാരങ്ങാ നീര് – പകുതി നാരങ്ങയുടേത്

3.സവാള – ഒന്ന്

കാപ്സിക്കം (പച്ച, ചുവപ്പ്) – രണ്ട്

4.ഒലിവ് ഓയിൽ – പാകത്തിന്

5.ടോർട്ടില്ല – രണ്ട്

6.ലെറ്റ്യൂസ് – രണ്ട്

ചീസ് – പാകത്തിന്

7.തൈര് – അര ചെറിയ സ്പൂൺ

മല്ലിയില – ഒരു പിടി, അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി നീളത്തിൽ മുറിച്ചു വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ചിക്കനിൽ പുരട്ടി അര മണിക്കൂർ വയ്ക്കണം.

∙സവാളയും കാപ്സിക്കവും നീളത്തിൽ അരിഞ്ഞ് ചിക്കനിൽ ചേർത്ത് ഇളക്കണം.

∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ മിശ്രിതം ചേർത്ത് വേവിച്ചു വരട്ടിയെടുത്ത് മാറ്റി വയ്ക്കണം.

∙മറ്റൊരു പാനിൽ ടേർട്ടില്ല ഇട്ട് രണ്ടു വശവും ചൂടാക്കിയെടുത്ത് ഒരു പരന്ന പാത്രത്തിൽ വച്ച് ചിക്കൻ മിശ്രിതം വയ്ക്കുക.

∙മുകളിൽ ലെറ്റ്യൂസും ചീസും വച്ച് അല്പം തൈര് ഒഴിക്കുക.

∙നാരങ്ങാ പിഴിഞ്ഞ് മല്ലിയില അരിഞ്ഞതും കൊണ്ട് അലങ്കരിച്ചു ചുരുട്ടി വിളമ്പാം.



Tags:
  • Easy Recipes
  • Pachakam
  • Snacks